തൃശ്ശൂരിലെ വെങ്ങാനൂർ സ്വദേശി എം. എസ്. അച്ചു (19) ചെമ്മീൻചാലിൽ കുളിക്കാനിറങ്ങിയപ്പോൾ ചെമ്മീൻ വലയിൽ കുടുങ്ങി മരണമടഞ്ഞു. പഠിക്കാനായി സുഹൃത്തുക്കളോടൊപ്പം വീടെടുത്ത് താമസിച്ചിരുന്ന അച്ചു വെള്ളിയാഴ്ച രാത്രി ഏഴരയോടെ കുളിക്കാൻ പോയി. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് നീന്തൽ അറിവില്ലായിരുന്നു. ചെമ്മീൻ വലയിൽ കുടുങ്ങിയ അച്ചുവിനെ രക്ഷിക്കാൻ നാട്ടുകാർ എത്തിയെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേന മൃതദേഹം പുറത്തെടുത്തു. ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. പരേതരായ റിട്ട.

കെഎസ്ആർടിസി ഡ്രൈവർ മണിയുടെയും സുനിതയുടെയും മകനായിരുന്നു അച്ചു.

Photo and News Source: Newsthen