കോഴിക്കോട് താമരശ്ശേരിയിലെ ഒരു വാടക വീട്ടിൽ 19 കാരിയായ വിദ്യാർത്ഥിനിയെ മനുഷ്യ വിസർജ്ജ്യം പുരട്ടിയ തുണികൊണ്ട് ശ്വാസം മുട്ടിക്കാൻ ശ്രമിച്ചെന്ന് പോലീസിൽ പരാതിയെത്തി. വ്യാഴാഴ്ച വൈകീട്ട് 6. 30 ഓടെയായിരുന്നു സംഭവം. താമരശ്ശേരി കാരാടി പാല് സൊസൈറ്റിക്ക് സമീപമുള്ള നേത്രാവതി വീട്ടിലാണ് ഇര താമസിച്ചിരുന്നത്. അക്രമി വീട്ടിനുള്ളിലെത്തി പെൺകുട്ടിയെ ശ്വാസം മുട്ടിക്കാൻ ശ്രമിച്ചു. തുടർന്ന് അവർ പ്രതിരോധിക്കുകയും അക്രമിയെ തള്ളിമാറ്റുകയും ചെയ്തതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു.

വീട്ടിന്റെ പിന്നിലെ വാതിലിലൂടെയാണ് അക്രമി കടന്നത്. പോലീസ് സംഭവസ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Photo and News Source: Siraj Live