ചെന്നൈയിലെ തേനി ജില്ലയിലെ കുംഭനഗരത്തിലാണ് ഇന്ന് രാവിലെ കടുത്ത ദുരന്തം. കാട്ടുപിള്ളി വാസൽ റോഡിലെ ലക്ഷ്മി പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ മരിക്കുകയും രണ്ടുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ഫാക്ടറി തുറക്കാനെത്തിയ തൊഴിലാളികളാണ് ഏൽക്കേണ്ടിവന്നത്. അസംസ്‌കൃത വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിന്റെ ഷട്ടർ തുറക്കുന്നതിനിടെയാണ് അപ്രതീക്ഷിത സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുവർഷം മുമ്പ് പ്രവർത്തനം തുടങ്ങിയ ഈ പടക്കനിർമ്മാണശാലയ്ക്ക് തെരഞ്ഞെടുപ്പ് കാരണം രണ്ടുദിവസം അവധിയായിരുന്നു.
ചൂട് അല്ലെങ്കിൽ ഷട്ടർ തുറന്നപ്പോൾ ഉണ്ടായ സ്പാർക്ക് കാരണമാകാം ഈ ദുരന്തം. കേരള-തമിഴ്‌നാട് അതിരിന്റെ മുണ്ടത്തിക്കോട് ദുരന്തത്തിന്റെ ആഘാതം വിട്ടുമാറും മുന്പാണ് ഈ ദുരന്തം സംഭവിച്ചത്.
Photo and News Source: Samakalika Malayalam



