ഹൈദരാബാദിൽ വച്ച് നടന്ന വലിയ പൊതുസമ്മേളനത്തിലാണ് കെ. കവിത തന്റെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. 'തെലങ്കാന രാഷ്ട്ര സമിതി' എന്ന പേരിലാണ് പാർട്ടി രജിസ്റ്റർ ചെയ്യുന്നത്. തന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവുവിന്റെ പാർട്ടി പേര് തന്നെ ഉപയോഗിച്ചതോടെ രാഷ്ട്രീയ വലയത്തില്‍ ചലനമുണ്ടായി.

2023 സെപ്റ്റംബറില്‍ ബിആര്‍എസ് പാർട്ടിയിൽ നിന്നും എംഎല്‍സി സ്ഥാനത്തുനിന്നും രാജിവെച്ച കവിത, ഏഴ് മാസത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തി. പിതാവിനും ബിആര്‍എസിനുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് അവർ ഉന്നയിച്ചത്. തെലങ്കാന സംസ്ഥാന രൂപീകരണത്തിനായി പിതാവ് രൂപീകരിച്ച പാർട്ടിയുടെ നേതൃത്വം ജനങ്ങളുടെ ആഗ്രഹങ്ങൾ മറികടക്കുന്നുവെന്ന് കവിത ആരോപിച്ചു.

തെലങ്കാന സംസ്ഥാനം രൂപീകരിച്ചപ്പോള്‍ കണ്ട സ്വപ്നങ്ങളൊന്നും യാഥാര്‍ത്ഥ്യമായില്ലെന്നും കര്‍ഷകരുടെ ദുരിതവും ദളിതരുടെ പീഡനവും തുടരുന്നുവെന്നും അവർ പറഞ്ഞു. തന്റെ എൻജിഒയായ 'തെലങ്കാന ജാഗൃതി'യിലൂടെ സംസ്ഥാനത്തിന്റെ സംസ്‌കാരം സംരക്ഷിച്ചുവെന്നും കവിത ഓര്‍മ്മിപ്പിച്ചു. ബത്തുകമ്മ ഉത്സവം ലോകം മുഴുവൻ പ്രചരിപ്പിച്ചതും അവരുടെ നേട്ടങ്ങളിലൊന്നാണ്.

Photo and News Source: Sathyam Online