കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില നിലവാരത്തിലാണ് തുടരുന്നത്. ഒരുപവന്‍ സ്വർണ്ണത്തിന്റെ വില 1,12,960 രൂപയാണ്. ഗ്രാമിന് 14,120 രൂപ നല്‍കേണ്ടി വരും. പണിക്കൂലി, നികുതി തുടങ്ങിയവ ഉൾപ്പെടെ വിലയില്‍ വീണ്ടും ഉയർച്ചയുണ്ടാകും.
എണ്ണവില 105 ഡോളറിന് മുകളില്‍ ഉയരുന്നതോടെ സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 105 ഡോളറിന് മുകളിലാണ്. പശ്ചിമേഷ്യയിലെ സംഘർഷം, ഇറാനുമായുള്ള വെടിനിരത്തൽ നീട്ടൽ, ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ എന്നിവ ആഗോള വിപണിയിൽ എണ്ണവിലയെ ഉയർത്തുന്നു.
ജനുവരി 29-ന് 1,31,160 രൂപയായിരുന്നു സ്വർണ്ണവിലയിലെ ഏറ്റവും ഉയർന്ന രേഖ. ഡിസംബർ 23-ന് പവന്‍ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നിരുന്നു.
Photo and News Source: Samakalika Malayalam



