പത്തനംതിട്ടയിലെ നാരങ്ങാനം തോന്നിയാമല സ്വദേശി അശ്വിൻ രാജ് (22) പന്ത്രണ്ടുകാരന് കഞ്ചാവ് നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ, കഞ്ചാവ് ബീഡി വലിക്കാൻ നിർബന്ധിക്കുകയും, പിന്നീട് മൊബൈലിൽ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കുകയും ചെയ്തു. കുട്ടി കഞ്ചാവ് ഉപയോഗിച്ചതോടെ ശാരീരിക അസ്വസ്ഥതകളും തലവേദനയും അനുഭവപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുട്ടി വിവരം വെളിപ്പെടുത്തിയതോടെ പോലീസ് ഇടപെട്ടു.
പ്രതിക്കെതിരെ കടത്തിക്കൊണ്ടുപോകൽ, ഭീഷണി, ലഹരിമരുന്ന് നൽകൽ, ലൈംഗിക അതിക്രമം എന്നിവ ഉൾപ്പെടെ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പോലീസ് സംഘം അടുത്ത ദിവസം തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡിന് വിധിച്ചു.
Photo and News Source: Siraj Live



