റിയൽമിയുടെ സി-സീരീസിലെ ഏറ്റവും പുതിയ മോഡലായ റിയൽമി സി100 4ജി ഫോൺ വിയറ്റ്നാമിൽ പുറത്തിറങ്ങിയിരിക്കുന്നു. 8,000mAh ബാറ്ററി, 45W ഫാസ്റ്റ് ചാർജിംഗ് എന്നിവയാണ് ഈ ഫോണിന്റെ പ്രത്യേകതകൾ. IP69K റേറ്റിംഗ് ഉള്ളതിനാൽ പൊടിയും ഉയർന്ന താപനിലയിലുള്ള വെള്ളത്തിന്റെ പ്രവാഹവും തടയുന്നു. ArmorShell Glass സംരക്ഷണവും മിലിറ്ററി ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസും ഫോണിനുണ്ട്.
120Hz റിഫ്രഷ് റേറ്റും 1200 നിറ്റ് ബ്രൈറ്റ്‌നസ്സുമുള്ള 6.8 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. മീഡിയടെക് ഹെലിയോ G92 മാക്സ് പ്രോസസ്സറും ആൻഡ്രോയിഡ് 16-നെ അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 7.0-ലും പ്രവർത്തിക്കുന്നു. 50 എം.പി മെയിൻ ക്യാമറയും 8 എം.പി സെൽഫി ക്യാമറയും ഉൾപ്പെടുന്നു. വെള്ളത്തിനടിയിൽ ഫോട്ടോ എടുക്കാൻ സഹായിക്കുന്ന അണ്ടർ വാട്ടർ ഫോട്ടോഗ്രഫി മോഡും ലഭ്യമാണ്.
8 ജിബി റാം, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകൾ ലഭ്യമാണ്. 6 ജിബി റാം വകഭേദത്തിന് വിയറ്റ്നാമിൽ 22,500 രൂപയാണ് വില. എറ്റേണൽ ബ്രൗൺ, ട്രയംഫൽ പർപ്പിൾ, വൈറ്റ് ഗ്ലോറി എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും.
Photo and News Source: Malayalam Express


