ശാസ്താംകോട്ട പോലീസ് കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികളെ പിടികൂടി. എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരികൾ കയറ്റുന്ന സംഘത്തിന്റെ കണ്ണികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങൾക്ക് മുമ്പ് ഐസിഎസ് ജംഗ്ഷനിൽ നിന്നും 23 ഗ്രാം എംഡിഎംഎയുമായി പിടിയിലായ യുവതിയുമായി ബന്ധപ്പെട്ട കേസിൽ ഷംനാദ് ആറാം പ്രതിയായിരുന്നു. പോലീസ് കസ്റ്റഡിയിലെ ശംനാദിനെ ബാംഗ്ലൂരിൽ വെച്ച് നടത്തിയ തെളിവെടുപ്പിലൂടെ ലഹരിക്കടത്തിന്റെ മൂന്ന് പേരെ പിടികൂടി.
കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ ജിതിൻ ജെ കുമാർ, മുർഷിദ് നൗഷാദ്, കർണാടക ഷിമോഗ സ്വദേശിയായ മാലിക് റെഹാൻ ഖാസി എന്നിവരാണ് അറസ്റ്റിലായത്. ലഹരിക്കടത്ത് സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിരിക്കാം എന്ന് പോലീസ് സൂചിപ്പിക്കുന്നു. അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Photo and News Source: Kairali News



