വേനൽക്കാലത്ത് ചർമ സംരക്ഷണം പ്രധാനമാണ്. ഗോതമ്പ് ഉല്പന്നങ്ങളും മധുര പദാർത്ഥങ്ങളും ഒഴിവാക്കണം. ശരീരത്തിലും മനസ്സിലും ഉണ്ടാകുന്ന പിരിമുറുക്കം മുഖക്കുരുവിന് കാരണമാകാം.

ചൂടത്ത് പുറത്തിറങ്ങിയാൽ വിയർപ്പ് തുടച്ചു മാറ്റുക. വിയർപ്പിൽ അടങ്ങിയ ടോക്സിനുകൾ ചർമത്തെ ബാധിക്കും. കൃത്യമായ ഇടവേളകളിൽ മുഖം കഴുകുക. ശുദ്ധജലം മുഖത്ത് തളിക്കുകയാണ് നല്ലത്.

പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ ആൻറിഓക്സിഡന്റുകളും വിറ്റാമിനുകളും നൽകും. മുഖക്കുരു തടയുന്നതിനൊപ്പം ചർമത്തിന് കാന്തി നൽകും.

യോഗയും വ്യായാമവും ചർമത്തിന് നല്ലതാണ്. മെറ്റബോളിസം ഉത്തേജിപ്പിക്കുകയും ചെയ്യും. വേനൽക്കാലത്തിന് അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കുക.

Photo and News Source: Samakalika Malayalam