മലയാലപ്പുഴയിലെ നാരങ്ങാനം തോന്നിയാമല സ്വദേശി 22 കാരനായ അശ്വിൻ രാജിനെ പോലീസ് അറസ്റ്റ് ചെയ്തു. സൗഹൃദം പ്രകടിപ്പിച്ച് 12 കാരനായ ഒരു കുട്ടിയെ കഞ്ചാവ് ബീഡി ഉപയോഗിക്കാൻ നിർബന്ധിക്കുകയും, തുടർന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തതാണ് കേസ്.

കഴിഞ്ഞ മാസം നടന്ന സംഭവത്തിൽ, കുട്ടിയെ തുടർച്ചയായി കഞ്ചാവ് ബീഡി ഉപയോഗിപ്പിക്കുകയും, ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുകയും ചെയ്തു. കുട്ടി ഡോക്ടറോട് വിവരം പറഞ്ഞതോടെ പോലീസ് ഇടപെട്ടു.

കുട്ടിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് വിവരം ലഭിച്ച പോലീസ് അടുത്ത ദിവസം തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. എസ്.എച്ച്.ഒ. ബി.എം. ഷാഫി, എസ്.ഐ. വിപിൻ വി. പിള്ള എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Photo and News Source: Kerala Online News