കൊച്ചിയിലെ ഒരു ആഡംബര ഹോട്ടലിൽ നടന്ന ലഹരി പാർട്ടി കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. മുഖ്യസൂത്രധാരൻ കെവിൻ ബി മാത്യുവിന്റെ സംഘത്തിൽ കൂടുതൽ പേർ ഉള്ളതായി പോലീസ് വ്യക്തമാക്കുന്നു. കേസിൽ പള്ളുരുത്തി സ്വദേശി പി.എം. ഷമീർ നേരത്തെ അറസ്റ്റിലായിരുന്നു. കെവിന്റെ വിദേശയാത്രകളെക്കുറിച്ചും പോലീസ് വിശദമായി അന്വേഷിക്കും.
കൊച്ചി ആഡംബര ഹോട്ടലിലെ നൈറ്റ് പാർട്ടികളിൽ പ്രധാന ഡ്രഗ് ഡീലറായിരുന്നു കെവിൻ. കഴിഞ്ഞ വർഷം മാത്രം 22 ലക്ഷം രൂപയുടെ ലഹരി കച്ചവടം നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി. പ്രതി തായ്ലൻഡ് ഉൾപ്പെടെ വിദേശയാത്ര നടത്തിയിരുന്നു. അറസ്റ്റിലായപ്പോഴും കെവിന്റെ പക്കൽ നിന്ന് ലഹരി പിടിച്ചെടുത്തു. കഴിഞ്ഞ വർഷം ഡാൻസാഫിന്റെ പരിശോധനയിലും കെവിൻ പിടിയിലായി.
എറണാകുളം വാഴക്കാലയിലാണ് വൻ രാസലഹരി വേട്ട നടന്നത്. 100 ഗ്രാമിന് മുകളിൽ മെത്ത ഫിറ്റമിനും എംഡിഎംഎയും കെവിന്റെ കൈവശം നിന്ന് കണ്ടെടുത്തു. സംഭവത്തിൽ തൊടുപുഴ സ്വദേശി കെവിനെ പോലീസ് പിടികൂടി. കൊച്ചി ഡാൻസാഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രാസലഹരി കണ്ടെത്തിയത്. ഡ്രീം ഫ്ലവർ ഫ്ലാറ്റിൽ നിന്ന് 100 ഗ്രാമിന് മുകളിൽ മെത്ത ഫിറ്റമിൻ, എംഡിഎംഎ, എക്സ്റ്റസി 90 ഗുളികകൾ എന്നിവയും കണ്ടെത്തി. പ്രതിയിൽ നിന്ന് ലഹരി കച്ചവടത്തിലൂടെ സമ്പാദിച്ച ഒരു ലക്ഷം രൂപ പോലീസ് കണ്ടെടുത്തു.
Photo and News Source: Kairali News



