പേടിഎം പേയ്മെന്റ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആര്‍ബിഐ ഉത്തരവ് പുറപ്പെടുവിച്ചു. ബാങ്കിന്റെ എല്ലാ പ്രവർത്തനങ്ങളും ഉടനടി നിർത്തലാക്കാനും റിസർവ് ബാങ്ക് ഉത്തരവിട്ടു. ബാങ്കിങ് ലൈസൻസ് റദ്ദാക്കിയതോടൊപ്പം, നിയമപാലനയിലും പ്രവർത്തനരീതികളിലും ആവർത്തിച്ചുള്ള വീഴ്ചകൾ കണ്ടെത്തിയതിനാലാണ് കടുത്ത നടപടി.
ഉപഭോക്താക്കളുടെ ബാധ്യതകൾ തീർക്കാനുള്ള ഫണ്ട് ബാങ്കിന്റെ കൈവശമുണ്ടെന്നും ആര്‍ബിഐ വ്യക്തമാക്കി. ദീർഘകാല നിയന്ത്രണ നടപടികളുടെ അവസാനഘട്ടമായാണ് ഈ നടപടി. 2022-ൽ ആദ്യമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ആര്‍ബിഐ, 2024-ൽ കൂടുതൽ പരിശോധനകൾ നടത്തിയ ശേഷം നിയന്ത്രണം കർശനമാക്കി.
പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിലും നിക്ഷേപ സ്വീകരണത്തിലും വിലക്കേർപ്പെടുത്തിയിരുന്നു. ബാങ്കിന്റെ പ്രവർത്തനരീതികളുടെ പുന:പരിശോധനയിലൂടെ ആര്‍ബിഐ ഇത്തരമൊരു തീരുമാനത്തിലെത്തി.
Photo and News Source: Kerala Online News



