തൃശ്ശൂര്‍ പൂരം കണക്കിലെടുത്ത് കൊല്ലം-തൃശ്ശൂര്‍ റൂട്ടില്‍ പ്രത്യേക മെമു സര്‍വീസുകള്‍ ദക്ഷിണ റെയില്‍വേ നടത്തുന്നു. ഏപ്രില്‍ 26-ന് കൊല്ലത്ത് നിന്ന് തൃശ്ശൂരിലേക്ക് രാവിലെ 08.20-ന് പുറപ്പെടുന്ന ട്രെയിന് 12 കോച്ചുകളാണ് ഉള്ളത്. ഉച്ചയ്ക്ക് 1.30-ന് തൃശ്ശൂരിലെത്തും. കായംകുളം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ തുടങ്ങിയ 27 സ്റ്റേഷനുകളില്‍ നിർത്തും. പൂരത്തിന് മുന്‍പ് തന്നെ തൃശ്ശൂരില്‍ എത്താനാണ് സമയക്രമം.
പൂരം കഴിഞ്ഞ് മടങ്ങുന്നവരുടെ സൗകര്യത്തിനായി ഏപ്രില്‍ 26-ന് രാത്രി 9.30-ന് തൃശ്ശൂരിൽ നിന്ന് കൊല്ലം വരെ മെമു (06188) പുറപ്പെടും. ഏപ്രില്‍ 27-ന് പുലര്‍ച്ചെ 02.30-ന് കൊല്ലം ജംഗ്ഷനില്‍ യാത്ര അവസാനിപ്പിക്കും. ജനത്തിരക്കിനെ നിയന്ത്രിക്കുന്നതിനായി മെമു റാക്കുകളാണ് ഉപയോഗിക്കുന്നത്. തൃശ്ശൂര്‍ പൂരത്തിന്റെ പ്രധാന ചടങ്ങുകള്‍ക്ക് മുമ്പ് തന്നെ തൃശ്ശൂരില്‍ എത്താനാണ് ഈ സര്‍വീസിന്റെ ലക്ഷ്യം.
Photo and News Source: Samakalika Malayalam



