കേരളം അക്ഷരാര്‍ത്ഥത്തില്‍ വെന്തുരുകുകയാണ്. നിരവധി പേര്‍ക്ക് സൂര്യാഘാതമേറ്റതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. കണ്ണൂരില്‍ കിണറ് പണിയുന്നതിനിടെ ഒരു യുവാവ് മരിച്ചത് സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചു.
താപനില ഉയരാനുള്ള സാധ്യതയെ മുൻനിരത്തി കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയുണ്ടായി. പല ജില്ലകളിലും മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കടുത്ത ചൂട് അനുഭവപ്പെടുകയാണ്. ഉഷ്ണ തരംഗ സാധ്യതയെ മുൻനിരത്തി സംസ്ഥാനത്താകെ അതീവ ജാഗ്രത പാലിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി.
വരുന്ന ദിവസങ്ങളില്‍ ചൂട് കൂടുംവരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണയേക്കാള്‍ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന താപനിലയോടൊപ്പം ഈര്‍പ്പമുള്ള വായു തുടരുന്നതിനാല്‍, മലയോര മേഖല ഒഴികെയുള്ള പ്രദേശങ്ങളില്‍ കടുത്ത ചൂടിനും അസ്വസ്ഥതക്കും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
അൾട്രാവയലറ്റ് രശ്മികളുടെ ദൈര്‍ഘ്യമായ സമ്പർക്കം സൂര്യാഘാതത്തിനും ത്വക്ക് രോഗങ്ങൾക്കും കാരണമാകാം. പകല്‍ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ഈ സമയത്തില്‍ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം പതിക്കാതെ സൂര്യതാപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രദ്ധിക്കണം.
Photo and News Source: Janmabhumi



