ആട്ടിൻ പാല്‍ കുടലിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ്. എളുപ്പം ദഹിക്കുന്നതും പോഷകസമൃദ്ധവുമായ ഈ പാലിൽ വിറ്റാമിനുകളും ധാതുക്കളും ധാരാളമുണ്ട്. വിറ്റാമിൻ എ, ഡി, ബി12, കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങൾ ഇതിലടങ്ങിയിരിക്കുന്നു. ലാക്ടോസ് അസഹിഷ്ണുത ഉള്ളവർക്കും ഇത് അനുയോജ്യമാണ്. ആട്ടിൻ പാലിലെ കൊഴുപ്പ് ചെറിയ കണങ്ങളായതിനാലും ലാക്ടോസ് കുറവായതിനാലും ദഹനപ്രശ്നങ്ങൾ ഉണ്ടാകില്ല. പ്രകൃതിദത്ത പ്രീബയോട്ടിക്കുകൾ കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഇത് പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു.

കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അത്യാവശ്യമാണ്.

Photo and News Source: Sathyam Online