മനാമ: ലുലു ഹൈപ്പർമാർക്കറ്റിന്റെ വേൾഡ് ഫുഡ് ഫെസ്റ്റിവൽ വ്യാഴാഴ്ച ദാനാ മാളിൽ ആരംഭിച്ചു. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ ജൂസർ രൂപവാലയുടെയും മറ്റ് മാനേജ്മെന്റ് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ചെയർമാൻ നബീൽ കാനൂ മേള ഉദ്ഘാടനം നിർവഹിച്ചു.

ഏപ്രിൽ 22 മുതൽ മെയ് 6 വരെയുള്ള കാലയളവിൽ ബഹ്റൈനിലെ 11 ലുലു ഹൈപ്പർമാർക്കറ്റുകളിലാണ് മേള നടത്തുന്നത്. പ്രീമിയം ക്വാളിറ്റി മാംസം, പഴങ്ങൾ, പച്ചക്കറികൾ, സീഫുഡ്, കോഴിയിറച്ചി, ബസ്മതി അരി, എണ്ണകൾ, വെണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ, ബിസ്‌ക്കറ്റുകൾ, ചോക്ലേറ്റുകൾ തുടങ്ങിയ ആഗോള പലചരക്ക് ഉത്പന്നങ്ങളുടെ പ്രമോഷനുകൾ ഇവിടെ ലഭ്യമാണ്.

വൈവിധ്യവും ആഗോള പാചക അനുഭവങ്ങളും സംയോജിപ്പിച്ച ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ ബഹ്റൈനിലുടനീളമുള്ള ഉപഭോക്താക്കളെ ആകർഷിക്കുമെന്ന് അധികൃതർ പ്രസ്താവിച്ചു.

Photo and News Source: Mathrubhumi