ഷുഗര്‍ കുറയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിരവധിയാണ്. ആദ്യം, 15 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുക. ഗ്ലൂക്കോസ് ഗുളികകളോ മധുരമോ ഉപയോഗിക്കാം.

ഭക്ഷണം കഴിഞ്ഞ് 15 മിനിറ്റ് കാത്തിരിക്കുക. ശേഷം ഗ്ലൂക്കോമീറ്ററിലൂടെ ഷുഗര്‍ നില പരിശോധിക്കുക. നില സാധാരണ നിലയിലേക്ക് വരാത്തപക്ഷം വീണ്ടും 15 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് കഴിക്കുക.

ചെറിയ ഇടവേളകളില്‍ ഭക്ഷണം കഴിക്കുക. തുടര്‍ച്ചയായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. പ്രമേഹരോഗികളല്ലെങ്കിലും ഷുഗര്‍ നിരന്തരം കുറയുന്നുവെങ്കിൽ ഡോക്ടറെ കാണുക. കരള്‍, വൃക്ക സംബന്ധമായ പ്രശ്നങ്ങളോ മരുന്നുകളുടെ പാർശ്വഫലങ്ങളോ ഇതിനു കാരണമാകാം. ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകള്‍ കൃത്യമായി കഴിക്കുക.

Photo and News Source: Sathyam Online