കൊച്ചിയിൽ യൂട്യൂബ് ചാനൽ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ഒരു യൂട്യൂബറെ ചുറ്റികകൊണ്ട് ആക്രമിച്ച കേസിൽ പ്രതി അഞ്ച് മാസത്തിനു ശേഷം പിടിയിലായി. കരുമാലൂർ സ്വദേശി ഗോപാലകൃഷ്ണൻ (48) ആണ് പ്രതി. ആലുവ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സംഭവം നടന്നത് ആലുവ നജാത്ത് ആശുപത്രിക്ക് സമീപമുള്ള കല്ലിങ്ങൽ ബിൽഡിംഗിലെ രണ്ടാം നിലയിലായിരുന്നു. പ്രതി രാജേന്ദ്ര പ്രസാദിനെ ആക്രമിച്ചെന്നാണ് ആരോപണം. സംഭവത്തിനു ശേഷം പ്രതി ഒളിവിൽ കഴിയുകയായിരുന്നു.
കൂട്ടു പ്രതിയായ ഉമ്മശങ്കറിനെ അട്ടപ്പടി അഗളിയിൽ നിന്നും പിടികൂടിയിരുന്നു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം നടത്തുന്നു.
Photo and News Source: Sathyam Online



