ഗോതമ്പ് പൊടിയും വെള്ളവും ചേർത്ത് മൃദുവായ ചപ്പാത്തി ഉണ്ടാക്കാം. ഒരു ടേബിൾ സ്പൂൺ ഗോതമ്പ് പൊടിയും 3/4 ടീ സ്പൂൺ ഉപ്പും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് ഒരു കപ്പ് വെള്ളം ഒഴിക്കുക. വെള്ളം ഒഴിക്കുമ്പോൾ ആദ്യം കുറച്ച് ഒഴിച്ച് മാവ് നന്നായി ഇളക്കിയ ശേഷം ബാക്കി ഒഴിക്കുക. മാവ് കട്ടപ്പിടിക്കാതിരിക്കാനാണ് ഈ രീതി.
മീഡിയം ഫ്ലെയിമിൽ തിളപ്പിച്ച് തിളയ്ക്കുന്നതുവരെ ഇളക്കി കൊണ്ടിരിക്കുക. പിന്നെ സ്റ്റൗ ഓഫ് ചെയ്ത ശേഷം ബാക്കി ഗോതമ്പ് പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ചൂട് കുറഞ്ഞാൽ കൈ കൊണ്ട് കുഴച്ചെടുക്കാം. ചെറിയ ഉരുളകളാക്കി പരത്തി പാനിൽ ചുട്ടെടുക്കുക. ആവശ്യമെങ്കിൽ എണ്ണ പുരട്ടാം. സാധാരണ ചപ്പാത്തിയെക്കാൾ മൃദുവായിരിക്കും ഇതിന്റെ സ്വഭാവം.
Photo and News Source: Kerala Online News



