കൊച്ചിയിൽ വിഷു ആഘോഷത്തിനുള്ള ഒരുക്കങ്ങളോടെ നഗരജീവിതം തിരക്കിലായി. അവസാന നിമിഷ ഷോപ്പിംഗിനും നാട്ടിലേക്കുള്ള യാത്രയ്ക്കുമായി ജനങ്ങൾ തെരുവിലിറങ്ങിയതോടെ പ്രധാനപാതകളെല്ലാം വാഹനങ്ങളാൽ നിറഞ്ഞു. ബ്രോഡ്വേ, എം.ജി റോഡ് പോലുള്ള വ്യാപാര കേന്ദ്രങ്ങളിലും കടകളിലും തിരക്ക് അതിരുകടന്നു. ഇടപ്പള്ളിയിലെ മാളുകളിലും പാലാരിവട്ടം, വൈറ്റില ജംങ്ഷനുകളിലും വാഹനങ്ങളുടെ നീണ്ട നിര കാണാം. നഗരത്തിന് പുറത്തേക്കുള്ള യാത്രക്കാരുടെ തിരക്കിൽ ദേശീയപാതകളും നിശ്ചലമായി. ആലുവ മുതൽ അങ്കമാലി വരെയുള്ള വഴികളിലും ആലപ്പുഴ, തിരുവനന്തപുരം ഭാഗങ്ങളിലേക്കുള്ള റൂട്ടുകളിലും വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുന്നു. റെയില്വേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും അസാധാരണ തിരക്കുണ്ടായി. കണ്ടെയ്നർ റോഡ്, വരാപ്പുഴ പാലം, പറവൂർ ടൗൺ എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പോലീസ് ട്രാഫിക് നിയന്ത്രിക്കാൻ
ശ്രമിച്ചെങ്കിലും ജനജീവിതം തടസ്സപ്പെട്ടു.
Photo and News Source: Janam TV


