അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോ. എം.കെ. റാമിനെ കോളേജ് അധികൃതർ പുറത്താക്കുമെന്ന് പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ പരാതിയെ തുടർന്നാണ് ഈ നടപടി.

തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ്, കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. കുടുംബത്തിന്റെ ആരോപണമനുസരിച്ച്, അധ്യാപകർ അദ്ദേഹത്തെ മാനസികമായി ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ മുൻപേ സസ്പെൻഡ് ചെയ്തിരുന്നു.

ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമവും കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Photo and News Source: Kairali News