പ്രമുഖ ഫാഷൻ ബ്രാൻഡുകൾ വസ്ത്രവില 10 മുതൽ 20 ശതമാനം വരെ ഉയർത്താൻ തയ്യാറെടുക്കുന്നു. പശ്ചിമേഷ്യയിലെ യുദ്ധവും ഹോർമുസ് കടലിടുക്കിന്റെ അടച്ചുപൂട്ടലും ക്രൂഡ് ഓയിലിന്റെ ലഭ്യത കുറച്ചു. ഇതോടെ ടെക്സ്റ്റൈൽ മേഖലയെ പ്രതികൂലമായി ബാധിച്ചു. പോളിസ്റ്റർ, വസ്ത്രനിർമ്മാണത്തിന്റെ പ്രധാന അസംസ്‌കൃത വസ്തുവായതിനാൽ അതിന്റെ വിലയിലും ഉയർന്നുവന്നു. ലോകത്താകെ ഉപയോഗിക്കുന്ന 59 ശതമാനം വസ്ത്രങ്ങളിൽ പോളിസ്റ്ററിന്റെ പങ്കുണ്ട്. നൂൽ മുതൽ റെഡിമെയ്ഡ് വരെയുള്ള എല്ലാ വസ്ത്രങ്ങളുടെയും ഉത്പാദനച്ചെലവ് വർദ്ധിക്കും.

സ്പോർട്സ് വെയറുകൾ, സിന്തറ്റിക് സാരികൾ തുടങ്ങിയവയുടെ വിലയും കുത്തനെ ഉയരും. ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ 11 ശതമാനത്തോളം വർദ്ധനയെത്തുടർന്ന് ചൈനീസ് പോളിസ്റ്റർ വിതരണക്കാർ വില ഉയർത്തിയതോടെ പ്രമുഖ ബ്രാൻഡുകളായ Zara, H&M എന്നിവയും വിലവർധിപ്പിക്കുമെന്ന് സൂചിപ്പിച്ചു. ക്രൂഡ് ഓയിലിന്റെ വില മൂന്ന് വർഷത്തെ ഉയരത്തിലാണ് നിലകൊള്ളുന്നത്. ഈ Trends തുടരുകയാണെങ്കിൽ വസ്ത്രവിലയിൽ 20 ശതമാനത്തോളം വരെ ഉയർച്ച ഉണ്ടാകാം.

Photo and News Source: Media Mangalam