കൊല്ലം: കൈകൊട്ടിക്കളിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച ചിക്കുരാജ് എന്ന പ്രതി തമിഴ്നാട്ടിൽ നിന്ന് പുനലൂർ പോലീസിന്റെ കസ്റ്റഡിയിലെത്തി. മണിയാർ എരിച്ചിക്കൽ സ്വദേശിയായ ചിക്കുരാജ്, മുൻകൂർ ജാമ്യത്തിനിടെ പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ പോയിരുന്നു. പെൺകുട്ടിയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തിയതിന് പ്രതിയുടെ അമ്മയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൈകൊട്ടിക്കളി സംഘത്തിലെ ട്രൂപ്പ് കോർഡിനേറ്ററായ മിനിയുടെ മകൻ ചിക്കുരാജ്, പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. 2025 നവംബറിലായിരുന്നു സംഭവം.

സ്കൂൾ കൗൺസിലിംഗിലൂടെ പീഡന വിവരം പുറത്തുവന്നതിനെ തുടർന്ന് പോലീസ് കേസെടുത്തു. പോക്സോ, ബാലാവകാശ സംരക്ഷണ, പട്ടികജാതി-പട്ടികവർഗ പീഡന നിയമങ്ങൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Photo and News Source: Asianet News