ദക്ഷിണ ഇന്ത്യൻ റെയിൽവേ പുതിയ നിയമം പ്രാബല്യത്തിലാക്കിയിരിക്കുന്നു. ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ ബോർഡിങ് പോയിൻ്റ് മാറ്റാം. പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) അല്ലെങ്കിൽ ഐആർസിടിസി പോർട്ടൽ വഴി യാത്രക്കാർക്ക് ഈ സൗകര്യം ലഭ്യമാണ്.

രണ്ടാമത്തെയും അവസാനത്തെയും റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നതിന് മുമ്പ് മാറ്റം വരുത്താം. ട്രെയിൻ യാത്ര തുടങ്ങുന്ന സ്റ്റേഷനിൽ നിന്ന് അര മണിക്കൂർ മുമ്പാണ് അവസാന ചാർട്ട് തയ്യാറാക്കുന്നത്. യാത്രക്കാർക്ക് ഒന്നിലധികം സ്റ്റേഷനുകൾ തിരഞ്ഞെടുക്കാനാകും. ആദ്യ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറാൻ കഴിയാതെ വന്നാലും കൺഫേം ചെയ്ത സീറ്റുകൾ നഷ്ടപ്പെടില്ല.

കൺഫേം ചെയ്തതോ ആർഎസി ടിക്കറ്റുള്ളതോ ആയ യാത്രക്കാർക്ക് മാത്രമേ ബോർഡിങ് പോയിൻ്റ് മാറ്റാനാകൂ. വെയ്റ്റിങ് ലിസ്റ്റിലുള്ളവർക്ക് ഈ സൗകര്യം ലഭ്യമല്ല. ഒരു തവണ മാത്രമേ മാറ്റം വരുത്താൻ കഴിയൂ. അവസാന ചാർട്ട് തയ്യാറാക്കുന്നതിന് മുമ്പായാണ് അപേക്ഷ നൽകേണ്ടത്. ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കാം.

Photo and News Source: Kairali News