പാരീസ്: ഇന്ത്യൻ പാസ്‌പോർട്ട് ഉള്ള വിദേശ സഞ്ചാരികൾക്ക് ഫ്രാൻസിലെ വിമാനത്താവളങ്ങളിലൂടെ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ട്രാൻസിറ്റ് വിസ ആവശ്യമില്ലാത്ത സൗകര്യം ലഭ്യമാക്കി ഫ്രഞ്ച് സർക്കാർ.
2026 ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റം, യൂറോപ്പ് വഴി അമേരിക്കയിലേക്കും ആഫ്രിക്കയിലേക്കും പോകുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് സാമ്പത്തികവും സമയപരവുമായ ലാഭം നൽകും.
മുൻപ്, ഫ്രഞ്ച് വിമാനത്താവളങ്ങളിലെ ഇന്റർനാഷണൽ സോണിൽ കാത്തിരിക്കുന്നവർക്ക് പ്രത്യേക ട്രാൻസിറ്റ് വിസ ആവശ്യമായിരുന്നു. പുതിയ നിയമപ്രകാരം, വിമാനത്താവളത്തിലെ അന്താരാഷ്ട്ര ട്രാൻസിറ്റ് ഏരിയയിൽ തുടരുന്നവർക്കും മറ്റൊരു നോൺ-ഷെങ്കൻ രാജ്യത്തേക്ക് പോകുന്നവർക്കും ഈ വിസ ആവശ്യമില്ല.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇന്ത്യ സന്ദർശന വേളയിൽ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചത്. ഈ ഇളവ് എയർസൈഡ് ട്രാൻസിറ്റുകൾക്ക് മാത്രം ബാധകമാണ്. വിമാനത്തിൽ വന്നിറങ്ങി ഇമിഗ്രേഷൻ കൗണ്ടറുകൾ കടക്കാതെ മറ്റൊരു വിമാനത്തിൽ യാത്ര തുടരുന്നവർക്കാണ് ഗുണം.
80 യൂറോയോളം വിസ ഫീസും സർവീസ് ചാർജുകളും ലാഭിക്കാൻ സാധിക്കും. വിസ പ്രോസസ്സിംഗിനായി വേണ്ടി വരുന്ന സമവും ലാഭിക്കാം.
Photo and News Source: Kvartha



