ന്യൂഡൽഹി: വിവാഹേതര ബന്ധം സംശയിച്ചതിനെത്തുടർന്ന് 1986-ൽ ഭാര്യയെ തലയ്ക്കടിച്ച് കൊന്ന ഭർത്താവ് 40 വർഷത്തിന് ശേഷം പിടിയിലായി. ബിഹാറിലെ നളന്ദ സ്വദേശിയായ 82 വയസുകാരൻ ചന്ദ്രശേഖർ പ്രസാദിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കൻ ഡൽഹിയിലെ നംഗ്ലി പൂന പ്രദേശത്തെ ഒരു ഫാക്ടറിയിലെ സ്റ്റോർ റൂമിൽ നിന്നായിരുന്നു അറസ്റ്റ്. വ്യാജ പേരിൽ താമസിച്ചിരുന്ന ഇയാളെ 1986 ഒക്ടോബർ 19-ന് കിഴക്കൻ ഡൽഹിയിലെ ഷക്കർപൂരിലെ വസതിയിൽ വെച്ച് ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയിരുന്നു.
കൊലപാതകത്തിന് ശേഷം വീട്ടുജോലിക്കാരിയെ തോക്കുമുന്നിൽ നിർത്തി പ്രതി രക്ഷപ്പെട്ടു. 1987-ൽ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഡിജിറ്റൽ രേഖകളോ, ഫോട്ടോഗ്രാഫുകളോ, ആധാർ ഡാറ്റയോ ഇല്ലാതിരുന്നതിനാൽ കേസ് തെളിയിക്കുന്നതിൽ വെല്ലുവിളി നേരിടേണ്ടിവന്നു. ക്രൈംബ്രാഞ്ചിന്റെ പുനഃപരിശോധനയിലൂടെ പ്രതിയുടെ കുട്ടികളുടെ വിവരങ്ങൾ കണ്ടെത്തി. പ്രതിയെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് അറസ്റ്റ് നടന്നത്.
Photo and News Source: Media Mangalam



