വരാപ്പുഴ പുത്തൻപള്ളി പ്രദേശത്ത് 14.05 ഗ്രാം രാസലഹരി കൈവശം വെച്ച് യുവാക്കൾ പോലീസ് പിടിയിലായി. ബിപിൻ (26), റിഗിൽ ജോസ് (26) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബംഗലൂരിൽ നിന്ന് മയക്കുമരുന്ന് വാങ്ങി വരാപ്പുഴ, കൂനമ്മാവ്, ആലങ്ങാട് തുടങ്ങിയ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നതായി വിവരം ലഭിച്ചിരുന്നു.
രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. പുത്തൻപള്ളി ഭാഗത്ത് യാത്രചെയ്തിരുന്ന കാർ തടഞ്ഞ് പോലീസ് കസ്റ്റഡിയിലെടുത്തു. മുനമ്പം ഡി.വൈ.എസ്.പി ജയകൃഷ്ണന്റെ മേൽനോട്ടത്തിൽ അന്വേഷണം നടന്നു. വരാപ്പുഴ ഇൻസ്പെക്ടർ എസ്. സുധീഷ് കുമാർ, എസ്.ഐ. മനോജ് കുമാർ, എ.എസ്.ഐ. ടി.എ. രജീഷ്, എസ്.സി.പി.ഒ. കെ.എസ്. രാഹുൽ, സി.പി.ഒ. മാരായ ഇ.എം. ജിതീഷ്, ജോബി ജോസഫ്, ശ്രീഷ്മ, പി.വി. വിശാഖ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
Photo and News Source: Janmabhumi



