തോമസ് കപ്പ് ബാഡ്മിന്റണ്‍ ഫൈനല്‍സ് ഗ്രൂപ്പ് മത്സരങ്ങളില്‍ ഇന്ത്യ കാനഡയെ 4-1ന് പരാജയപ്പെടുത്തി മികച്ച തുടക്കം കുറിച്ചു. പുരുഷ ഡബിള്‍സിലെ സാത്വിക് സായ്‌രാജ് രാന്‍കിറെഡ്ഡി-ചിരാഗ് ഷെട്ടി, ഹരിഹരന്‍ അംശകരുണൻ-എംആര്‍ അര്‍ജുന്‍ എന്നിവരുടെ ജയം ശ്രദ്ധേയമായി. ആയുഷ് ഷെട്ടിയും കിഡംബി ശ്രീകാന്തും തങ്ങളുടെ മത്സരങ്ങളും വിജയിച്ചു. ആദ്യ മത്സരത്തിൽ ലക്ഷ്യ സെന്‍ അപ്രതീക്ഷിതമായി പരാജയപ്പെട്ടു. കാനഡയുടെ വിക്ടർ ലായ് ആണ് ലക്ഷ്യയെ തോല്പിച്ചത്. 21-18, 19-21, 10-21 എന്ന സ്കോറിലായിരുന്നു മത്സരം.
തുടർന്നുള്ള മത്സരങ്ങളിൽ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തി. സാത്വിക്-ചിരാഗ് സഖ്യം 21-10, 21-11ന് വിജയിച്ചു. ആയുഷ് 21-13, 21-17ന് ബ്രിയാൻ യങ്ങിനെ തോല്പിച്ചു. ഇന്ത്യയുടെ മുന്നേറ്റം തുടർന്നു. ഗ്രൂപ്പ് എയിൽ കാനഡ, ചൈന, ഓസ്‌ട്രേലിയ എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ.
Photo and News Source: Samakalika Malayalam



