യുവാക്കളെ ആകർഷിക്കാനായി സുസുക്കി ഇന്ത്യ അവെനിസ് സ്കൂട്ടറിന്റെ പുതിയ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി. പേൾ ഗ്ലേസിയർ വൈറ്റ്, മെറ്റാലിക് ഊർട്ട് ഗ്രേ എന്നീ നിറങ്ങളിലുള്ള ഡ്യുവൽ ടോൺ ഡിസൈൻ ആണ് ഇതിന്റെ പ്രത്യേകത. 86,677 രൂപയാണ് പ്രാരംഭ വില.

‘നരുട്ടോ ഷിപ്പുഡൻ’ ആനിമേഷൻ പരമ്പരയുമായുള്ള പ്രത്യേക പതിപ്പുകൾ യുവാക്കളുടെ ഇടയിൽ പ്രിയം നേടുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ‘സുസുക്കി റൈഡ് കണക്ട്’ സൗകര്യവും ഇതിലുണ്ട്. സ്മാർട്ട്ഫോണുമായി ബന്ധിപ്പിച്ച് നാവിഗേഷൻ, കോൾ, മെസേജ് അലേർട്ടുകൾ എന്നിവ റൈഡർക്ക് ലഭ്യമാക്കുന്നു.

124.3 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ ഉപയോഗിച്ചിരിക്കുന്ന പുതിയ പതിപ്പ് മികച്ച ഇന്ധനക്ഷമതയും സുഗമമായ യാത്രയും ഉറപ്പാക്കുന്നു. എൽഇഡി ഹെഡ്‌ലൈറ്റുകൾ, ടെയിൽലൈറ്റുകൾ, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ എന്നിവ പ്രീമിയം അനുഭവം നൽകുന്നു. ടിവിഎസ് എൻടോർക്ക് 125, യമഹ റേസെഡ്ആർ 125, ഹോണ്ട ഗ്രാസിയ പോലുള്ള കരുത്തൻ സ്കൂട്ടറുകളോട് മത്സരിക്കാൻ ഈ മാറ്റം സഹായിക്കുമെന്ന് സുസുക്കി വൈസ് പ്രസിഡന്റ് ദീപക് മുട്രേജ വ്യക്തമാക്കി.

Photo and News Source: Kerala Online News