കൊച്ചി: ഗോദ്റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന്റെ അപ്ലയൻസസ് വിഭാഗം ഉപഭോക്തൃ വിശ്വാസം ഉറപ്പുവരുത്താനായി ‘ഗോദ്റെജ് പ്രോമിസ്’ എന്ന പുതിയ പദ്ധതി ആവിഷ്കരിച്ചു. ഈ പദ്ധതിയിലൂടെ എല്ലാ ഹോം അപ്ലയൻസുകൾക്കും അഞ്ച് വർഷത്തെ സമഗ്ര വാറണ്ടി നൽകുന്നു. ഒളിഞ്ഞിരിക്കുന്ന ചെലവുകളില്ലാത്ത ഈ പദ്ധതി ഉപഭോക്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു.
ഗൃഹോപകരണങ്ങൾ വാങ്ങുമ്പോൾ വിശ്വാസ്യതയും വില്പനാനന്തര സേവനവും നിർണ്ണായകമാണ്. കഴിഞ്ഞ വർഷം സ്പ്ലിറ്റ്, ഇൻവെർട്ടർ വിൻഡോ എയർ കണ്ടീഷണറുകൾക്കായി നല്കിയ എക്സ്റ്റൻഡഡ് വാറണ്ടിക്ക് മികച്ച പ്രതികരണം ലഭിച്ചു. ഇതിന്റെ തുടർച്ചയായി 2026 ഏപ്രിൽ ഒന്നുമുതൽ റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, എയർ കൂളറുകൾ, മൈക്രോവേവ് ഓവനുകൾ, ഡീപ്പ് ഫ്രീസറുകൾ എന്നിവയ്ക്കും അഞ്ച് വർഷത്തെ വാറണ്ടി ലഭ്യമാകും.
ദൈനംദിന ജീവിതത്തിൽ ഉത്തരവാദിത്തത്തോടെ വാഗ്ദാനങ്ങൾ പാലിക്കപ്പെടണമെന്ന ഉപഭോക്തൃ ചിന്താഗതിയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഉപഭോക്തൃ വിശ്വാസം ഉറപ്പുവരുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.
Photo and News Source: Malayalam Express


