തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ലഭ്യമായ ആശുപത്രികളിലേക്ക് എത്തിക്കും എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
പ്രഥമ ശുശ്രൂഷയും വിദഗ്ദ്ധ പരിചരണവും ലഭിക്കണമെങ്കിൽ സമയം വൈകിക്കരുത്. നിലവിൽ 146 ആശുപത്രികളില്‍ ആന്റിവെനം ലഭ്യമാണ്. ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും ഇത് സാധ്യമാണ്.
108 ടീമിന് ആശുപത്രികളുടെ ലിസ്റ്റ് ലഭ്യമായിട്ടുണ്ട്. രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കി പ്രോട്ടോകോൾ പ്രകാരമാണ് വെനം നൽകുക. വാഹനം വരുന്നതുവരെ രോഗിയെ ശാന്തനാക്കി 108 ടീമിന്റെ ഉപദേശം പാലിക്കണം.
ജില്ലകളുടെ യോഗം സംഘടിപ്പിച്ച് സംസ്ഥാനത്തെ പാമ്പുകടി ചികിത്സാ സ്ഥിതി വിലയിരുത്തി. എല്ലാ ആശുപത്രികളും പ്രോട്ടോകോൾ അനുസരിച്ച് ചികിത്സ ഉറപ്പാക്കണമെന്ന് നിർദ്ദേശം നൽകി. 108 നമ്പറിൽ വിളിക്കാനും മന്ത്രി അഭ്യർത്ഥിച്ചു.
Photo and News Source: Samakalika Malayalam



