തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഏപ്രിൽ-മെയ് മാസങ്ങളില്‍ നടത്തുന്ന പരിശീലനങ്ങള്‍ രാവിലെ 10. 30 ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിറക്കി. കുട്ടികളുടെ കളി, പരേഡുകൾ, വിനോദയാത്ര എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും കമ്മീഷന്‍ നിർദ്ദേശിച്ചു. സ്‌കൂള്‍ യൂണിഫോം നിര്‍ബന്ധമാക്കുന്നത് കടുത്ത ബാലാവകാശ ലംഘനമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. കനത്ത ചൂട് മൂലം കുട്ടികളില്‍ ദേഹാസ്വാസ്ഥ്യം, ക്ഷീണം, നിര്‍ജ്ജലീകരണം എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
നിലവിലെ ചൂട് കുറയുന്നതുവരെ യൂണിഫോം നിര്‍ബന്ധം നിർത്തണമെന്നും സൗകര്യപ്രദമായ വസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്നും നിർദ്ദേശിച്ചു. തിരുവനന്തപുരം, മലപ്പുറം സ്വദേശികളുടെ പരാതിയെത്തുടര്‍ന്നാണ് ഈ ഉത്തരവിറങ്ങിയത്. ഉത്തരവ് നടപ്പിലാക്കേണ്ടത് പൊതു വിദ്യാഭ്യാസ ഡയറക്ടർ, എസ്. പി. സി, എൻ. സി. സി, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് ചീഫ് കമ്മീഷണർ എന്നിവരാണ്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമർപ്പിക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
Photo and News Source: Samakalika Malayalam



