മലയാളത്തിലെ 200 കോടി വിജയത്തിനുശേഷം വാഴ 2 തെലുങ്കിലേക്ക് എത്തിയിരിക്കുന്നു. ഹൈദരാബാദിൽ നടന്ന ട്രെയിലർ ലോഞ്ച് ചടങ്ങ് വലിയ പ്രാധാന്യത്തോടെയായിരുന്നു.
ഹാഷിറിന്റെയും ടീമിന്റെയും ചിത്രങ്ങളും ഡയലോഗുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിലായിരുന്നു. രാം ചരണുമായുള്ള ഹാഷിറിന്റെ ഫോട്ടോകളും പ്രേക്ഷകരുടെ പ്രശംസ നേടി. പാൻ ഇന്ത്യൻ വിജയം നേടുമോ എന്ന ചർച്ചയാണ് ഇപ്പോൾ ശക്തി പ്രാപിച്ചിരിക്കുന്നത്.
കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിൽ ഹാഷിറിന് വലിയ ആരാധകവൃന്ദമുണ്ട്. ഈ സ്വീകാര്യത ചിത്രത്തിനും ലഭിച്ചിട്ടുണ്ട്. ഷൈൻ സ്ക്രീൻസ് ആണ് ചിത്രം തെലുങ്കിൽ റിലീസ് ചെയ്യുന്നത്. ഏപ്രിൽ 24നാണ് തെലുങ്ക് റിലീസ് തീയതി.
Photo and News Source: Kerala Online News



