പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന അഞ്ച് ശിവക്ഷേത്രങ്ങൾ ദക്ഷിണേന്ത്യയിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളെ ഓരോ ക്ഷേത്രവും പ്രതിനിധീകരിക്കുന്നു.
ഏകാമ്പരേശ്വരർ ക്ഷേത്രം, കാഞ്ചീപുരം, തമിഴ്‌നാട്, ഭൂമിയെ പ്രതിനിധീകരിക്കുന്നു. തിരുവാണൈക്കാവൽ ജംബുകേശ്വരർ ക്ഷേത്രം, തിരുച്ചിറപ്പള്ളി, ജലത്തെ പ്രതിനിധീകരിക്കുന്നു. ഇവിടെ ശിവലിംഗം വെള്ളത്തിലാണ് സ്ഥിതി ചെയ്യുന്നത്.
തിരുവണ്ണാമല ക്ഷേത്രം, തമിഴ്‌നാട്, അഗ്നിയെ പ്രതിനിധീകരിക്കുന്നു. കാഹസ്തി ക്ഷേത്രം, ആന്ധ്രാപ്രദേശ്, വായുവിനെയും ചിദംബരം നടരാജ ക്ഷേത്രം, തമിഴ്‌നാട്, ആകാശത്തെയും പ്രതിനിധീകരിക്കുന്നു. ഈ ക്ഷേത്രങ്ങൾ ശൈവതീർഥാടന കേന്ദ്രങ്ങളിലെ പ്രധാനപ്പെട്ടവയാണ്.
ശിവന്റെ അഞ്ചു മുഖങ്ങളും പഞ്ചഭൂതങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സദ്യോജാതൻ ഭൂമിയെയും, വാമദേവൻ ജലത്തെയും, അഘോരൻ അഗ്നിയെയും, തത്പുരുഷൻ വായുവിനെയും, ഈശാനൻ ആകാശത്തെയും പ്രതിനിധീകരിക്കുന്നു.
Photo and News Source: Kerala Online News



