കേരളത്തിൽ നന്ദഗോവിന്ദം ഭജനയും ശ്രീകൃഷ്ണന്റെ കുഴിമന്തിയും ശ്രദ്ധ നേടുന്നു. ''രാധതൻ പ്രേമത്തോടാണോ കൃഷ്ണ.. '' എന്ന ഗാനം നവീൻ മോഹന്റെ ചിരിയോടെ ഹൃദയങ്ങൾ കവർന്നു. 1988-ൽ യേശുദാസ് ആലപിച്ച ഈ ഗാനം, ഗുരുവായൂരപ്പ ഭക്തി ഗാനമായി തരംഗിണി സീരീസിലൂടെ പുറത്തിറങ്ങി. അക്കാലത്ത് ഗുരുവായൂർ അമ്പലനടയിൽ കച്ചേരി നടത്താനുള്ള യേശുദാസിന്റെ ആഗ്രഹം നിരസിക്കപ്പെട്ടു. ഇന്നും ശബരിമല നട തുറക്കുന്നത് യേശുദാസിന്റെ 'ഹരിവരാസനം' പാടിക്കൊണ്ടാണ്.
2000-ൽ രാജേന്ദ്രപ്പണിക്കർ തുടങ്ങിയ നന്ദഗോവിന്ദം ഭജൻസ് ലോകം മുഴുവൻ പ്രശസ്തമാകാൻ കാരണം നവീൻ മോഹൻ, ഹരിരാജ്, ഉണ്ണികൃഷ്ണൻ, പ്രവീൺ ആനന്ദ്, ശ്രീലാൽ വേണു, മനുമോഹൻ, അഭിജിത് രാധാകൃഷ്ണൻ, ഹരികൃഷ്ണമാർ എന്നിവരുടെ സംഗീത പ്രതിഭയാണ്. മതം തിരുകിയ വിഷവിത്തുകളെ മതില്‍ക്കെട്ടിന് പുറത്തു നിര്‍ത്തണം.
Photo and News Source: Sathyam Online



