തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലില് നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയ 2 കൊല്ലം സ്വദേശികള്‍ മരിച്ചത് ഭക്ഷണവിഷബാധ മൂലമല്ലെന്ന് റിപ്പോര്‍ട്ട്.

മരണത്തിന് കാരണം മറൈന് ടോക്സിനാണ്. ഹോട്ടലിലെ ഭക്ഷണവും വെള്ളവും പരിശോധിച്ചതില് ഭക്ഷണവിഷബാധയ്ക്ക് കാരണമായ ബാക്ടീരിയ കണ്ടെത്തിയില്ല.

ഹോട്ടലിന് തുറന്നുന പ്രവർത്തിക്കാന് അനുമതി നല്‍കാമെന്നാണ് റിപ്പോര്‍ട്ടില് പറയുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഭക്ഷണവിഷബാധ കണ്ടെത്തിയില്ല.

കുടുംബത്തിലെ എല്ലാവരും ഒരുപോലെ കഴിച്ചത് മീന് മുട്ടയാണ്. ഹോട്ടലിലെ അവശേഷിച്ച ഭക്ഷണ വസ്തുക്കളും വെള്ളവും പരിശോധിച്ചു. ഇതിലൊന്നും ഭക്ഷണവിഷബാധയ്ക്ക് കാരണമായ ബാക്ടീരിയ കണ്ടെത്തിയില്ല.

ഫെബ്രുവരി 16-ന് ആയ സംഭവം. കൊല്ലം ചടയമംഗലം നിലമേല് സ്വദേശികളായ ഷാജി (42), ഭാര്യ മാതാവ് റാഷിദ ബീവി (58) എന്നിവരാണ് മരിച്ചത്.

Photo and News Source: Janmabhumi