ന്യൂഡൽഹി: പാകിസ്ഥാനിലെ ഭീകര സംഘടന ജെയ്ഷെ മുഹമ്മദിന്റെ നേതാവ് മസൂദ് അസ്ഹർ മരണക്കിടക്കയിലാണെന്ന അഭ്യൂഹം ശക്തമാണ്. നാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പാകിസ്ഥാനിൽ വിവിധയിടങ്ങളിൽ പ്രാർത്ഥനാ യോഗങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
ഓപ്പറേഷൻ സിന്ദൂറിനുശേഷം മസൂദിന്റെ ചിത്രങ്ങളോ വീഡിയോകളോ പുറത്തുവന്നിട്ടില്ല. ലഭിച്ചവയിൽ പോലും അദ്ദേഹത്തിന്റെ ആരോഗ്യം ഗുരുതരാവസ്ഥയിലാണെന്നും സംസാരിക്കാൻ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയാണെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ജെയ്ഷെ മുഹമ്മദ് സംഘടനയിൽ വനിതകളടക്കം റിക്രൂട്ട് നടക്കുന്നുണ്ടെങ്കിലും മസൂദിന്റെ സാന്നിധ്യം ഒന്നും തന്നെ കാണുന്നില്ല.
മുൻപ് റിക്രൂട്ട് ക്യാമ്പുകളിൽ യുവാക്കൾക്ക് മസൂദിനെ കാണാനുള്ള അവസരം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മറ്റു നേതാക്കളാണ് സംസാരിക്കുന്നത്. ഭീകര യുവാക്കൾ മസൂദിനെ ഹീറോയും പിതാവുമായി കാണുന്നു. പഴയ വീഡിയോകളും ഓഡിയോ ക്ലിപ്പുകളും ഉപയോഗിച്ച് സംഘടന അവരെ നിശബ്ദരാക്കിയെങ്കിലും ഇപ്പോൾ ക്ഷമ നശിച്ചിരിക്കുന്നു. ഉടൻ തന്നെ സംഘടനയിൽ പൊട്ടിത്തെറി സംഭവിക്കാൻ സാധ്യതയുണ്ട്. പുതിയ നേതാവിനെ കണ്ടെത്തുന്നതുവരെ നിലവിലെ നാടകം തുടരുമെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു.
മസൂദ് രോഗബാധിതനാണെന്നും പക്ഷേ മരിക്കാറായതിന്റെ ലക്ഷണങ്ങൾ ഒന്നുമില്ലെന്നും മറ്റൊരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ആരോഗ്യം ദുർബലമായതിനാലാണ് പൊതു ഇടങ്ങളിൽ അദ്ദേഹത്തെ കാണാത്തതെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Photo and News Source: Janam TV



