ക്രൂഡ് ഓയിലിന്റെ ലഭ്യത കുറയുകയും വില ഉയരുകയും ചെയ്തതോടെ വസ്ത്രങ്ങളുടെ വിലയും കുത്തനെ കൂടാനാണ് പോകുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ക്രൂഡ് ഓയിലിന്റെ വരവ് കുറഞ്ഞതാണ് ഇതിനു പ്രധാന കാരണം. പോളിസ്റ്റർ, വസ്ത്രനിർമ്മാണത്തിന്റെ പ്രധാന ഘടകമായതിനാൽ അതിന്റെ വിലയിലും ഉയർച്ചയുണ്ടാകും. ലോകത്ത് ഉപയോഗിക്കുന്ന 59% വസ്ത്രങ്ങളിൽ പോളിസ്റ്ററിന്റെ സാന്നിധ്യമുണ്ട്. പോളിസ്റ്റർ നിർമ്മിക്കുന്നത് പെട്രോളിയം അധിഷ്ഠിത രാസവസ്തുക്കളിൽ നിന്നാണ്. ഈ വിലയുയർച്ച വസ്ത്രനിർമ്മാണത്തിന്റെ ചെലവിനെ ബാധിക്കും.

നൂല് മുതൽ റെഡിമെയ്ഡ് വരെ എല്ലാ വസ്ത്രങ്ങളുടെയും വിലയിലും ഉയർച്ചയുണ്ടാകും. സ്പോർട്സ് വെയറുകളും സിന്തറ്റിക് സാരികളും ഉൾപ്പെടെ. ടെക്സ്റ്റൈൽ മേഖലയിലെ റിപ്പോർട്ടുകൾ പ്രകാരം, ക്രൂഡ് ഓയിലിന്റെ വില തുടർന്നാൽ വസ്ത്രവില 10 മുതൽ 20% വരെ ഉയരാനിടയുണ്ട്. ചൈനീസ് പോളിസ്റ്റർ വിതരണക്കാർ വിലയുയർത്തി കഴിഞ്ഞു. Zara, H&M പോലുള്ള ബ്രാൻഡുകൾ വേഗത്തില്‍ വിലയുയർത്തുമെന്ന് സൂചന നൽകിയിട്ടുണ്ട്.

Photo and News Source: Dhanam