അഹമ്മദാബാദിൽ ഇൻസ്റ്റാഗ്രാം പോസ്റ്റിനെച്ചൊല്ലി നടന്ന തർക്കത്തിനുശേഷം 19 കാരനായ മുഹമ്മദ് സാലിക് ഇംതിയാസ് ഹുസൈൻ ഷെയ്ഖിനെ കുത്തിക്കൊലപ്പെടുത്തി.
വെജൽപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിലായി. റെഹാൻ (20), ഫൈസൽ പത്താൻ (22), ഫൈസാൻ പത്താൻ (20) എന്നിവരാണ് പ്രതികൾ.
കഴിഞ്ഞ ദിവസം രാത്രി 10:30 ഓടെ പഴയ ഇൻസ്റ്റാഗ്രാം സ്റ്റോറിയെച്ചൊല്ലി വഴക്കുണ്ടായി. സാലിക്കിന്റെ ഇൻസ്റ്റാഗ്രാം ആർക്കൈവിൽ പോസ്റ്റ് കണ്ടെത്താനായില്ല.
പ്രതികൾ സാലിക്കിനെ കുത്തിയതോടൊപ്പം കാസിബ് സയ്യിദിനെ ഫൈസാൻ കല്ലുകൊണ്ട് അടിക്കുകയും റെഹാൻ കൈത്തണ്ടയിൽ കുത്തുകയും ചെയ്തു. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Photo and News Source: Kerala Online News



