തമിഴ്നാട്ടിലെ വിരുദുനഗർ കട്ടുന്നാർപട്ടിയിൽ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ വൻ സ്ഫോടനത്തെ തുടർന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തമിഴ്നാട് ചീഫ് സെക്രട്ടറിയും വിരുദുനഗർ എസ്പിയും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം വിശദീകരണം സമർപ്പിക്കണമെന്നാണ് നിർദ്ദേശം. കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ 25 പേർ മരണമടഞ്ഞു. 21 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതര പരുക്കേറ്റ ആറുപേർ ഇപ്പോഴും ചികിത്സയിലുണ്ട്. സ്ഫോടന സമയത്ത് ജോലിയിലായിരുന്ന തൊഴിലാളികൾക്കാണ് പരുക്കേറ്റത്.
രക്ഷാപ്രവർത്തനത്തിനിടെ ഉണ്ടായ മറ്റൊരു സ്ഫോടനത്തിൽ 15 പേർക്ക് പരുക്കേറ്റു. അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കമ്മീഷൻ നടപടി സ്വീകരിച്ചു.
Photo and News Source: 24 News



