കേരളത്തിൽ ഉഷ്ണതരംഗം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിനാൽ, പൊതുജനങ്ങൾ ‘സെൽഫ് ലോക് ഡൗൺ’ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരിക്കുന്നു. ഉച്ചസമയത്തെ പുറത്തിറങ്ങൽ ഒഴിവാക്കി, രാവിലെ 11 മുതൽ വൈകുന്നേരം 3 വരെ സമയത്ത് സൂര്യപ്രകാശം ഏൽക്കാതിരിക്കുക. ഈ സമയത്ത് സൂര്യാഘാത സാധ്യത കൂടുതലാണ്. അടിയന്തര സാഹചര്യങ്ങളിൽ മാത്രം പുറത്തിറങ്ങുക. ശരീരത്തിലെ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം, ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നിവ കുടിക്കുക. കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്കുകൾ ഒഴിവാക്കുക. പുറത്തിറങ്ങുമ്പോൾ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും, കുടയോ തൊപ്പിയോ ഉപയോഗിക്കുക. കണ്ണുകളുടെ സംരക്ഷണത്തിനായി സൺഗ്ലാസുകൾ ഉപയോഗിക്കുക. കഠിനമായ വെയിലിൽ ജോലി ചെയ്യുന്നവർ ജോലി സമയം പുനഃക്രമീകരിക്കുക. വീടിനുള്ളിലെ താപനില ക്രമീകരിക്കുകയുമാണ് നിർദേശം.

സെൽഫ് ലോക് ഡൗൺ പാലിക്കുന്നതിലൂടെ ഉഷ്ണതരംഗത്തിന്റെ ദോഷകരമായ ഫലങ്ങളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം ലഭിക്കും. വിദ്യാലയങ്ങൾ, ഓഫീസുകൾ എന്നിവയുടെ സമയക്രമം പുനഃക്രമീകരിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങളോട് സഹകരണവും ആവശ്യപ്പെടുന്നു. ഉഷ്ണതരംഗം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ഈ മുൻകരുതലുകൾ അത്യാവശ്യമാണ്.

Photo and News Source: Siraj Live