ന്യൂഡൽഹി: വാട്സാപ്പ് ഉപയോക്താക്കൾക്കായി പുതിയ ഫ്ലോട്ടിംഗ് നോട്ടിഫിക്കേഷൻ ബബിൾ ഫീച്ചർ പരീക്ഷണത്തിലാണ്. ആൻഡ്രോയിഡ് ബീറ്റാ വേർഷനുകളിൽ ലഭ്യമായ ഈ സംവിധാനം ചാറ്റിംഗ് കൂടുതൽ ലളിതമാക്കും.
ആൻഡ്രോയിഡ് 10 മുതൽ ലഭ്യമായ ബബിൾ നോട്ടിഫിക്കേഷൻ സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് ഈ ഫീച്ചർ. ഫോൺ സ്ക്രീനിൽ ഫ്ലോട്ടിംഗ് ബബിൾ പ്രത്യക്ഷപ്പെടും. കോൺടാക്റ്റുകളുടെ പ്രൊഫൈൽ ചിത്രവും വാട്സാപ്പ് ഐക്കണും ഉൾപ്പെടുന്ന ബബിളിൽ ക്ലിക്ക് ചെയ്യുമ്പോൾ ചെറിയ ചാറ്റ് വിൻഡോ തുറക്കുന്നു.
ഉപയോക്താക്കൾക്ക് പൂർണ്ണമായും ആപ്പ് തുറക്കാതെ തന്നെ മറുപടി നൽകാൻ സാധിക്കും. മൾട്ടി ടാസ്കിംഗിനും വലിയ സഹായമാണ്. വീഡിയോ കാണുമ്പോഴോ മറ്റ് ആപ്പുകൾ ഉപയോഗിക്കുമ്പോഴോ നിലവിലെ ചാറ്റ് കൈകാര്യം ചെയ്യാം. ഒരേസമയം ഒന്നിലധികം ചാറ്റുകൾ കൈകാര്യം ചെയ്യുന്നവർക്ക് ഏറെ പ്രയോജനകരം.
ഡബ്ല്യുഎ ബീറ്റാ ഇൻഫോയുടെ റിപ്പോർട്ടനുസരിച്ച്, ഈ ഫീച്ചർ വൈകാതെ തന്നെ എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഔദ്യോഗിക റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
Photo and News Source: Siraj Live



