തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിൽ ഉണ്ടായ സ്ഫോടനത്തിൽ വെടിക്കെട്ടുകരാറുകാരൻ സതീഷ് മരണമടഞ്ഞു. 90 ശതമാനം പൊള്ളലേറ്റ അദ്ദേഹത്തിന് വെന്റിലേറ്റർ സഹായം നൽകിയിരുന്നു. പതിറ്റാണ്ടുകളായി വെടിക്കെട്ട് നിർമ്മാണ മേഖലയിൽ പ്രവർത്തിച്ചുവന്ന സതീഷ്, അച്ഛനിൽ നിന്നാണ് ഈ കല പഠിച്ചത്.

ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിഷ്ണുവിന്റെ ആരോഗ്യനിലയിൽ നേരിയ മെച്ചമുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആറുപേർ stable ആയി മാറി, അവരെ വാർഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ അവരെ ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ട്.

Photo and News Source: Janmabhumi