തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളം SK-50 ലോട്ടറി ഫലം പ്രഖ്യാപിച്ചു. RW 211038 എന്ന നമ്പറുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ RO 735760 എന്ന നമ്പറിനും, മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ RS 285978 എന്ന നമ്പറിനുമായി ലഭിച്ചു.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഫലം പ്രഖ്യാപിച്ചു. 50 രൂപയാണ് ടിക്കറ്റ് വില. 5000 രൂപയിൽ താഴെ സമ്മാനം ലഭിച്ചാൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കൈപ്പറ്റാം. 5000 രൂപയിൽ കൂടുതൽ ലഭിച്ചാൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം. ഫലം https://statelottery.kerala.gov.in-ൽ ലഭ്യമാണ്. അവസാന നാലക്ക സംഖ്യകൾ പല തവണയും ആവർത്തിച്ചുള്ളതാണ്.

Photo and News Source: Samakalika Malayalam