രാജ്യത്തെ രണ്ടാമത്തെ വലിയ ഐ. ടി സ്ഥാപനമായ ഇൻഫോസിസിന്റെ ഓഹരികളിൽ വെള്ളിയാഴ്ച 7% നഷ്ടം രേഖപ്പെടുത്തി. ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഓഹരി ഇടിഞ്ഞു. നിലവിൽ 1,155 രൂപയിലാണ് വ്യാപാരം. ഈ വർഷം തുടങ്ങിയതിനുശേഷം 30% നഷ്ടം രേഖപ്പെടുത്തിയ ഓഹരി, ഇതിനിടെ പ്രസിദ്ധീകരിച്ച Q4 ഫലങ്ങൾ താരതമ്യേന മികച്ചതായിരുന്നെങ്കിലും 2026-27 ലെ വളർച്ച പ്രതീക്ഷയെക്കാൾ താഴെയായിരുന്നു. 1. 5% മുതൽ 3.

5% വരെയുള്ള വരുമാന വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നതെങ്കിലും, മുൻനിര ഐ. ടി കമ്പനിയെ സംബന്ധിച്ച് ഇത് ശരാശരിയിലും താഴെയാണ്. പുതിയ കരാർ വിജയിക്കുന്നതിൽ 19% ഇടിവും, ജോലിക്കാരുടെ എണ്ണം 3% കുറയുകയും ചെയ്തതാണ് പ്രതികൂല ഘടകങ്ങൾ. റേറ്റിങ് ഹോൾഡിലാണ് നിലവിലുള്ള ഓഹരി ഉടമകൾ. പുതിയവർ കാത്തിരിക്കണമെന്ന് ബ്രോക്കറേജുകൾ നിർദ്ദേശിക്കുന്നു.

Photo and News Source: Dhanam