മത്തങ്ങ ഒരേ സമയം രുചികരവും പോഷക സമൃദ്ധവുമാണ്. ശരീരത്തിന് ആവശ്യമായ ആന്റി ഓക്സിഡന്റുകളും, വിറ്റാമിനുകളും, ധാതുക്കളും ഇതിലടങ്ങിയിരിക്കുന്നു. ആൽഫാ, ബീറ്റാ കരോട്ടിനുകൾ, വിറ്റാമിൻ സി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ മത്തങ്ങയുടെ പ്രത്യേകതയാണ്.

കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിൽ മത്തങ്ങ പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിൻ എ കൊണ്ട് സമ്പുഷ്ടമായ മത്തങ്ങ, കാഴ്ചയ്ക്കും, തിമിരം വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ല്യൂട്ടിൻ, സിയാക്‌സാന്തിൻ പോലുള്ള പോഷകങ്ങൾ വാർദ്ധക്യത്തിലെ കണ്ണിന്റെ മാക്യുലർ ഡീജനറേഷൻ തടയുന്നു.

ചർമ്മത്തിന്റെ ആരോഗ്യത്തിനും മത്തങ്ങ നല്ലത്. ബീറ്റാ കരോട്ടിൻ ചുളിവുകളും, അൾട്രാവയലറ്റ് രശ്മികളുടെ ദോഷഫലങ്ങളും തടയുന്നു. പതിവായി മത്തങ്ങ കഴിക്കുന്നത് ക്യാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ബാക്ടീരിയ അണുബാധകൾക്കെതിരെയും ശരീരം ശക്തിപ്പെടുന്നു.

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിലും, ഹൃദയാരോഗ്യത്തിനും മത്തങ്ങ ഗുണകരമാണ്. പൊട്ടാസ്യം, ആന്റി ഓക്സിഡന്റുകൾ, മഗ്നീഷ്യം, സിങ്ക് എന്നിവ ഇതിന്റെ പ്രത്യേകതയാണ്. വണ്ണം കുറയ്ക്കുന്നതിനും മത്തങ്ങ ഒരു നല്ല മാർഗമാണ്. ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പോഷക സമൃദ്ധമായ ജീവിതം നയിക്കാം.

Photo and News Source: Kerala Online News