ആരോഗ്യ സംരക്ഷണം ഇന്നത്തെ യുഗത്തിൽ അത്യാവശ്യമാണ്. വർദ്ധിച്ചുവരുന്ന രോഗങ്ങളും ചികിത്സാ ചെലവുകളും ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. തിരക്കേറിയ ജീവിതത്തിൽ പോളിസി ഉണ്ടായിരിക്കുക മാത്രമല്ല, അത്യാവശ്യമാണ് നല്ല പ്ലാനുകൾ തിരഞ്ഞെടുക്കുകയെന്നത്. പോളിസി എടുക്കുമ്പോൾ നമ്മുടെ ആവശ്യങ്ങൾ കൃത്യമായി മനസിലാക്കണം. ഒരാളെ മാത്രം ഉൾക്കൊള്ളുന്നതും കുടുംബത്തെ മുഴുവനും ഉൾക്കൊള്ളുന്നതുമായ പോളിസികൾ വിപണിയിൽ ലഭ്യമാണ്. നിങ്ങളുടെ കുടുംബത്തിന് അനുയോജ്യമായ പോളിസി തിരഞ്ഞെടുക്കുക. പ്രായം, ആരോഗ്യസ്ഥിതി, മുന്‍കാല ആശുപത്രി വാസം തുടങ്ങിയവ പരിഗണിക്കണം.

ഇൻഷുറൻസ് കമ്പനികളുടെ പോളിസികളിൽ വ്യത്യാസമുണ്ട്. പോളിസി എടുക്കുന്നതിന് മുമ്പ് നിബന്ധനകൾ കൃത്യമായി മനസിലാക്കുക. ഏതെല്ലാം ആശുപത്രി ചെലവുകൾ കവർ ചെയ്യില്ലെന്ന് അറിയുക. ചില പോളിസികളിൽ 1-4 വർഷം വരെ വെയിറ്റിംഗ് പീരിയഡ് ഉണ്ടാകും. ഇത് ശ്രദ്ധിക്കാതെ പോയാൽ തിരിച്ചടി നേരിടേണ്ടിവരും. പ്രശസ്തമായ കമ്പനിയാണെങ്കിലും നാട്ടിലെ ആശുപത്രിയുമായി ഇടപാടില്ലാത്ത കമ്പനികളെ ഒഴിവാക്കുക. അത്തരം സാഹചര്യങ്ങളിൽ ആവശ്യമുള്ള സമയത്ത് പ്രയോജനപ്പെടില്ല.

Photo and News Source: Dhanam