എയർ ഇന്ത്യ എക്സ്പ്രസിന്റെ ടാറ്റ ന്യൂപാസ് ലോയല്‍റ്റി പദ്ധതി വിപുലീകരിച്ചു. സ്ഥിരം യാത്രക്കാർക്ക് ഇനി മുതൽ അന്താരാഷ്ട്ര യാത്രകളിലും ലോയല്‍റ്റി ഡിസ്‌കൗണ്ടുകൾ ലഭിക്കും. രാജ്യത്തെ ഏറ്റവും കൂടുതൽ ലോയല്‍റ്റി അംഗങ്ങളുള്ള എയർലൈനാണിത്. ഓരോ യാത്രക്കാരുടെയും വിമാന യാത്രകളുടെ എണ്ണം അടിസ്ഥാനമാക്കി നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യ വിഭാഗമായ ഏവിയേറ്റർ അംഗത്വം ജോയിനിംഗ് ഫീ ഇല്ലാതെ ലഭിക്കും.
ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 8 ന്യൂ കോയിനുകൾ നേടാം. ന്യൂ കോയിനുകൾ ഉപയോഗിച്ച് വിവിധ സേവനങ്ങൾക്കുള്ള പണമായി മാറാം. ടിക്കറ്റ് ബുക്കിംഗ്, ഭക്ഷണം, അധിക ബാഗേജ് എന്നിവയ്ക്ക് ഡിസ്‌കൗണ്ടും മുന്‍ഗണന സേവനങ്ങളും ലഭിക്കും. വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുന്നവർക്ക് 500 രൂപ അധിക ഡിസ്‌കൗണ്ടുമുണ്ട്. അഞ്ചാമത്തെ യാത്രയിൽ 2500 രൂപയുടെയും പത്താമത്തെ യാത്രയിൽ 5000 രൂപയുടെയും വിമാന യാത്രാ വൗച്ചറുകൾ ലഭിക്കും.
Photo and News Source: Dhanam



