തിരുവനന്തപുരം: പാമ്പുകടിയേറ്റ മൂന്ന് മരണങ്ങളെ തുടർന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ ഡി.എം.ഒ.കളുടെ യോഗം വിളിച്ചു. ചൂടുകൂടിയതോടെ പാമ്പുകളുടെ സഞ്ചാരം വർദ്ധിക്കുമെന്നതിനാൽ ആശുപത്രികൾക്ക് പ്രത്യേക ജാഗ്രത പാലിക്കാൻ നിർദ്ദേശം. ആൻറിവെനം ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ വ്യക്തമാക്കി.

പാമ്പുകടിയേറ്റാൽ ഉടൻ പ്രോട്ടോകോൾ പ്രകാരമുള്ള ചികിത്സ ആവശ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. താലൂക്ക് തലം വരെയുള്ള എല്ലാ ആശുപത്രികളിലും ആന്റി സ്നേക് വെനം ലഭ്യമാണെന്നും മന്ത്രി ഉറപ്പിച്ചു.

വീടിനുള്ളിൽ പാമ്പ് കടിയേൽക്കുന്നത് ഒഴിവാക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചൂടിനാൽ ഇഴജന്തുക്കൾ തണുപ്പിനായുള്ള സ്ഥലം തേടുന്നതിനാൽ വീടുകളും സ്ഥാപനങ്ങളും പാമ്പുകളുടെ പ്രവേശനത്തിനുള്ള സാധ്യത ഒഴിവാക്കണം. കാടും പടർപ്പും ശുദ്ധീകരിക്കുകയും മാളങ്ങളും പൊത്തുകളും അടയ്ക്കുകയും വേണം.

Photo and News Source: Kerala Online News