വാംഖഡെയിൽ നടന്ന ഐപിഎൽ എൽ ക്ലാസിക്കോയിൽ ചെന്നൈ സൂപ്പർ കിങ്സിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ മുംബൈ ഇന്ത്യൻസ് വിവാദത്തിലും പെട്ടു. പരിക്കേറ്റ മിച്ചൽ സാന്റ്നറിന് പകരമായി ശാർദുൽ ഠാക്കൂറിനെ കൺകഷൻ സബായി ഇറക്കിയതാണ് വിവാദത്തിലായത്. നിയമപ്രകാരം തലയോ കഴുത്തോ പരിക്കേറ്റാൽ മാത്രമേ കൺകഷൻ സബ് അനുവദിക്കൂ. എന്നാൽ സാന്റ്നറുടെ പരിക്ക് തോളിലായിരുന്നു. മെഡിക്കൽ പരിശോധനയിൽ തോളിന്റെ പരിക്ക് സ്ഥിരീകരിച്ചുവെങ്കിലും, ഡ്രസിങ് റൂമിൽ സാന്റ്നർ തോളിൽ ഐസ് വെച്ചിരുന്നതും, തലകറക്കം പോലുള്ള ലക്ഷണങ്ങൾ കാണിച്ചതുമാണ് ടീമിനെതിരെ ആരോപണങ്ങൾ ഉയർത്തിയത്.
മാച്ച് റഫറി കൺകഷൻ സബ് അനുവദിച്ചുവെങ്കിലും, നിയമത്തിന്റെ ദുരുപയോഗമാണെന്ന ആരോപണം തുടരുന്നു. മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേല ജയവർധനെ, സാന്റ്നറുടെ തോളിന്റെ പരിക്ക് മാത്രമല്ല, തലയിലും കഴുത്തിലുമുണ്ടായിരുന്നതായി വ്യക്തമാക്കി. അതിനാൽ കൺകഷൻ സബ് അനിവാര്യമായിരുന്നുവെന്നും അദ്ദേഹം വാദിച്ചു. സംഭവം വലിയ വിവാദത്തിലേക്ക് വഴിമാറിയിരിക്കുന്നു.
Photo and News Source: Samakalika Malayalam



